കോഴിക്കോട്: നാദാപുരത്ത് റാഗിങ്ങില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം എം ഇ ടി കോളജ് വിദ്യാര്‍ഥി നിഹാല്‍ ഹമീദാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ അക്രമത്തിന് ഇരയായത്. രക്ഷിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. ഒക്ടോബര്‍ 26നാണ് സംഭവം.
നാദാപുരത്ത് റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമര്‍ദനം; സീനിയർ വിദ്യാർഥികൾ കർണപുടം അടിച്ചു തകർത്തു - റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമര്‍ദനം
വിദ്യാർഥിയുടെ കുടുംബത്തിന്‍റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വിദ്യാർഥിയുടെ കുടുംബത്തിന്‍റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് നിഹാല്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികള്‍ക്കും മര്‍ദനമേറ്റു. നിഹാലിന്‍റെ ഇടത് ചെവിയിലെ കര്‍ണപുടം തകര്‍ന്നു. പതിനഞ്ചംഗ സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദിച്ചത്. ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് നിഹാല്‍. പരിക്കേറ്റ നിഹാല്‍ വടകര ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തിൽ എട്ട് വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തെന്ന് കോളജ് അധികൃതർ അറിയിച്ചു.