കോഴിക്കോട്:എൽഐസിയുടെ 10 ശതമാനം ഓഹരി സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര നയത്തിനെതിരേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ എൽഐസി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എൽഐസി സ്വകാര്യവത്കരണത്തിനെതിരേ ഡിവൈഎഫ്ഐ പ്രതിഷേധം - എൽഐസി സ്വകാര്യവത്കരണത്തിനെതിരേ ഡിവൈഎഫ്ഐ മാർച്ച് നടത്തി
മുതലക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പാളയം ചുറ്റി മാനാഞ്ചിറ എൽഐസി ഓഫീസിന് മുന്നിൽ അവസാനിച്ചു
എൽഐസി
രാജ്യത്തെ പൊതുസ്വത്ത് സ്വകാര്യവത്ക്കരിക്കുന്നതിന് സൗകര്യം ചെയ്ത് കൊടുത്തത് മുൻ കോൺഗ്രസ് സർക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ കോർപ്പറേറ്റ് വൽക്കരിക്കാനുള്ള നയം കോൺഗ്രസ് തിരുത്തിയാൽ പൊതുസ്വത്ത് കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ തയ്യാറാണെന്നും റിയാസ് പറഞ്ഞു. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പാളയം ചുറ്റി മാനാഞ്ചിറ എൽഐസി ഓഫീസിന് മുന്നിൽ അവസാനിച്ചു.
Last Updated : Feb 11, 2020, 5:06 PM IST