കോഴിക്കോട്:എംഇഎസിന്‍റെ സ്ഥാപനങ്ങളില്‍ മുഖം മറച്ചുക്കൊണ്ടുള്ള എല്ലാ വസ്ത്രത്തിനും നിരോധനം ഏര്‍പ്പെടുത്തിയ എംഇഎസ് പ്രസിഡന്‍റ് ഡോ. പി എ ഫസൽ ഗഫൂറിന് വധഭീഷണി. എംഇഎസിലെ സർക്കുലർ പിൻവലിച്ചില്ലങ്കിൽ വകവരുത്തും എന്നായിരുന്നു ഭീഷണി. ഗൾഫിൽ നിന്നുമാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.
ഫസൽ ഗഫൂറിനെതിരെ വധഭീഷണി
എംഇഎസ് സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിച്ച് ഉത്തരവിറക്കിയതിന്‍റെ പിന്നാലെയാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോണ്‍ വിദേശത്ത് നിന്നും എത്തിയത്
എംഇഎസിന്‍റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഖം മറച്ചുക്കൊണ്ടുള്ള എല്ലാ വസ്ത്രത്തിനും അടുത്ത അധ്യായന നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മുസ്ലീം പെണ്‍കുട്ടികള്‍ ധരിക്കുന്ന ബുര്‍ഖക്കും നിയമം ബാധകമാണെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ ഫസൽ ഗഫൂറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സര്‍ക്കുലറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതേ സമയം ഫസല്‍ ഗഫൂറിന് പിന്തുണയുമായി കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ രംഗത്തെത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സുന്നി വിഭാഗവും ഇ കെ സുന്നിവിഭാഗവും ജമാഅത്തെ ഇസ്ലാമിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.