കേരളം

kerala

ETV Bharat / state

Dr KK Baby On Nipah Virus Spread At Kozhikode : നിപ വിഷയത്തെ നിസാരവത്‌കരിച്ചു, ബോധവത്‌കരിക്കാതിരുന്നത് വലിയ പോരായ്‌മ : ഡോ. കെകെ ബേബി

Study On Nipah Virus Has Failed : നിപ വൈറസ് പഠനത്തിൽ പാളിച്ചകൾ സംഭവിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിൻ്റ് ഡയറക്‌ടറായിരുന്ന ഡോ. കെ.കെ ബേബി ഇ ടി വി ഭാരതിനോട്

Nipah Virus Control Was Failed  Study On Nipah Virus Has Failed  Nipah Virus  നിപ വൈറസ്  കോഴിക്കോട് ജില്ലയിൽ നിപ വൈറസ്  വവ്വാലുകൾ  ഡോ കെ കെ ബേബി  Dr kk Baby
Dr kk Baby On Nipah Virus Spread At Kozhikode

By ETV Bharat Kerala Team

Published : Sep 15, 2023, 5:45 PM IST

ഡോ: കെ.കെ ബേബി ഇ ടി വി ഭാരതിനോട്

കോഴിക്കോട് : കൃത്യമായ ഇടവേളകളിൽ കോഴിക്കോട് ജില്ലയിൽ നിപ വൈറസ് (Nipah Virus) ദുരന്തങ്ങള്‍ സൃഷ്‌ടിച്ചിട്ടും വിഷയം നിസാരവത്‌കരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിൻ്റ് ഡയറക്‌ടറായിരുന്ന (Former Joint Director of the Department of Animal Welfare) ഡോ: കെ.കെ ബേബി (Dr. KK Baby). കൃത്യമായ പഠന റിപ്പോർട്ട് തയ്യാറാക്കി ആളുകളെ ബോധവത്‌കരിക്കാതിരുന്നത് വലിയ പോരായ്‌മയായെന്ന് അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു. 22 ഓളം വരുന്ന വൈറസ് വാഹകരാണ് വവ്വാലുകൾ (Dr KK Baby On Nipah Virus Spread At Kozhikode).

അതിൽ ഏറ്റവും ഭീഷണിയായ വൈറസാണ് നിപ. മെയ് മുതൽ സെപ്‌റ്റംബർ വരെയുള്ള കാലഘട്ടം വവ്വാലുകളുടെ പ്രജനന കാലമാണ്. ഈ സമയത്താണ് വവ്വാലുകളിൽ പിരിമുറുക്കം വർധിക്കുക. അതിനൊപ്പം വൈറസും വലിയ തോതിൽ പുറന്തള്ളപ്പെടും.

ഇത് മുൻകൂട്ടി മനസിലാക്കി ജനങ്ങളെ ബോധവത്‌കരിക്കുന്നതില്‍ ഭരണകൂടങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചെന്നും ഡോ. ബേബി പറഞ്ഞു. വർഷത്തിലുടനീളം അവയെ കുറിച്ച് പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വൈറസ് എങ്ങനെയൊക്കെ പുറന്തള്ളപ്പെടുന്നു, അത് എത്ര നേരം നിലനിൽക്കും എന്നീ കാര്യത്തിലൊക്കെ നമ്മൾ അജ്ഞരാണ്.

Also Read :Kozhikode Nipah New Case : കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ, വൈറസ് ബാധ സ്ഥിരീകരിച്ചത് നിരീക്ഷണത്തിലിരുന്നയാള്‍ക്ക്

വൈറസ് പഠനത്തിൽ പാളിച്ചകൾ നിരവധി :നിലവിലെ നമ്മുടെ മൃഗ, ആരോഗ്യ, വനം വിഭാഗങ്ങൾക്ക് അതിനുള്ള സംവിധാനമില്ല. എന്നാൽ അത് സർക്കാർ വിചാരിച്ചാൽ നൂറ് ശതമാനം നടപ്പാക്കാൻ കഴിയുമെന്നും ഡോ. ബേബി പറഞ്ഞു. ഇതിൽ കൃത്യമായ വിവരങ്ങളും ഔദ്യോഗിക രേഖകളും വേണം. പാളിച്ചകൾ നിരവധി സംഭവിച്ചുകഴിഞ്ഞു. അതിൽ നിന്ന് ഇനിയും പാഠം ഉൾക്കൊണ്ടില്ലെങ്കിൽ സ്ഥിതിഗതികൾ അതിസങ്കീർണമാകുമെന്നും ഡോ. ബേബി കൂട്ടിച്ചേർത്തു.

ആരോഗ്യവിദഗ്‌ധരുടെ നിര്‍ദേശം തള്ളിക്കളഞ്ഞു :മലബാര്‍ മേഖലയില്‍ കൃത്യമായ ഇടവേളകളില്‍ വവ്വാലുകളെ നിരീക്ഷിച്ച് വൈറസ് സാന്നിധ്യം കണ്ടെത്തണമെന്ന ആരോഗ്യവിദഗ്‌ധരുടെ നിര്‍ദേശം തള്ളിക്കളഞ്ഞതാണ് കോഴിക്കോട് വീണ്ടും നിപ ജീവന്‍ അപഹരിക്കാന്‍ കാരണമെന്നാണ് പൊതു വിലയിരുത്തൽ. 2018ല്‍ 17 പേരുടെ ജീവനെടുത്ത സ്ഥലത്തിനടുത്താണ് ഇത്തവണത്തെയും പ്രഭവകേന്ദ്രമെന്നിരിക്കെ മുന്‍കരുതലെടുക്കുന്നതിൽ വീഴ്‌ച സംഭവിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് ഡോക്‌ടറുടെ പ്രതികരണം.

Also Read :Nipah Cases More Restrictions In Kozhikode നിപ: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല

നിലവിൽ നിപ വൈറസ് ബാധിച്ച് നാല് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ചെറുവണ്ണൂര്‍ സ്വദേശിയായ 39 വയസുകാരനാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 950 കഴിഞ്ഞു.

ABOUT THE AUTHOR

...view details