കോഴിക്കോട്:മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ സച്ചിയുടെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകനും നിര്‍മാതാവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. അവാര്‍ഡ് വാങ്ങാന്‍ സച്ചിയില്ലാത്തത് ഏറെ വേദനയുണ്ടാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. നഞ്ചിയമ്മയെ കണ്ടെത്തിയ സച്ചി വലിയ കാര്യമാണ് ചെയ്തതെന്നും അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാർഹമെന്നും രഞ്ജിത്ത് പറഞ്ഞു.
'അവാര്‍ഡ് വാങ്ങാന്‍ അവനില്ല എന്നത് വലിയ വേദന' സച്ചിയുടെ ഓര്‍മകളില്‍ സംവിധായകന് രഞ്ജിത്ത്
സച്ചിയുടെ പുരസ്കാരം സന്തോഷവും ഒപ്പം വേദനയും ഉണ്ടാക്കുന്നുവെന്നും രഞ്ജിത്ത്
'അവാര്‍ഡ് വാങ്ങാന്‍ അവനില്ല എന്നത് വലിയ വേദന' സച്ചിയുടെ ഓര്‍മകളില്‍ സംവിധായകന് രഞ്ജിത്ത്
ഒപ്പം ബിജു മേനോന്റെ പുരസ്കാര നേട്ടത്തിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. മലയാള ചിത്രങ്ങളുടെ ദേശീയ നേട്ടം, മലയാള സിനിമയ്ക്ക് അഭിമാനിക്കാം, ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവഴിക്കുന്ന പണം കൊണ്ട് മികച്ച സിനിമ നിർമിച്ച് അവാർഡ് വാങ്ങാമെന്ന് മലയാള സിനിമ തെളിയിച്ചു. ഇതിന് തെളിവാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയെന്നും രഞ്ജിത്ത് കോഴിക്കോട് പറഞ്ഞു.