കോഴിക്കോട്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നാദാപുരത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പ് റവന്യൂ അധികൃതർ സന്ദർശിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ജനില്‍ കുമാറും സംഘവുമാണ് സന്ദർശിച്ചത്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം എത്തിച്ച് കൊടുക്കണമെന്നാണ് സർക്കാർ നിർദ്ദേശം .എന്നാൽ ചിലയിടങ്ങളിൽ വാടക ഒഴിവാക്കി കൊടുക്കാം എന്ന നിലപാടിലായിരുന്നു ഉടമകൾ. ഇതിനെ തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ ക്യാമ്പുകൾ സന്ദർശിച്ച് ഭക്ഷണ സാമഗ്രികൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയത്.
അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് റവന്യു അധികൃതർ
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ ക്യാമ്പുകൾ സന്ദർശിച്ച് ഭക്ഷണ സാമഗ്രികൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയത്.
നാദാപുരം മേഖലയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കെട്ടിട ഉടമകൾ നൽകുന്നുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. ജനമൈത്രി പൊലീസും ഇവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ടെന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ലെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. നാട്ടിൽ പോകാൻ സൗകര്യം ഒരുക്കി നല്‍കുമോ എന്ന തൊഴിലാളികളുടെ ചോദ്യത്തിന് ലോക്ഡൗൺ കഴിഞ്ഞതിന് ശേഷമേ പോകാൻ കഴിയൂ എന്ന് ഡെപ്യൂട്ടി കലക്ടർ മറുപടിയും നൽകി. ചെക്യാട് പഞ്ചായത്തിലെ ക്യാമ്പുകളും ഇദ്ദേഹം സന്ദർശിച്ചു. ഓരോ പഞ്ചായത്തിലും ആയിരത്തിലധികം അതിഥി തൊഴിലാളികളാണ് നാദാപുരം മേഖലയിൽ ഉള്ളത്.