കേരളം

kerala

ETV Bharat / state

ഡെങ്കിപ്പനി ഭീഷണിയിൽ കുറ്റ്യാടി മലയോര മേഖല - kozhikode

രണ്ട് ദിവസത്തിലിടെ അമ്പത് പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്

കുറ്റ്യാടി മലയോര മേഖലകളിൽ ഡങ്കിപ്പനി

By

Published : Jun 3, 2019, 10:35 AM IST

Updated : Jun 3, 2019, 11:34 AM IST

കുറ്റ്യാടി: കുറ്റ്യാടി മലയോര മേഖലകളിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനിടെ അമ്പത് പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്.

കുറ്റ്യാടി മലയോര മേഖലകളിൽ ഡെങ്കിപ്പനി

ഒന്നിടവിട്ട മഴയും വെയിലും എത്തിയതോടെ മലയോര മേഖലകളിൽ പനിയും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ മാത്രം കാവിലുംപാറ, കുണ്ടുതോട്, കുരുടൻ കടവ് ഭാഗങ്ങളിൽ നിന്നും അമ്പതോളം പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തിയത്. തൊട്ടിൽപ്പാലം മരുതോങ്കരയിൽ ഇതുവരെ 50 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. റബ്ബർ, കൊക്കോ തോട്ടങ്ങളിൽ ഈഡിസ് കൊതുകുകൾ വളരുന്നതാണ് ഈ മേഖലയിൽ പനി പടരാൻ കാരണമായതെന്നാണ് നിഗമനം.

Last Updated : Jun 3, 2019, 11:34 AM IST

ABOUT THE AUTHOR

...view details