ഡെങ്കിപനിയെ തുടർന്ന് യുവതി മരിച്ചു - ഡെങ്കിപനി
ചങ്ങരോത്ത് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കോഴിക്കോട്: ഡെങ്കിപനിയെ തുടർന്ന് യുവതി മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പടിഞ്ഞാറെ നടുക്കണ്ടിയിൽ ലിഷയാണ്(37) മരിച്ചത്. കഴിഞ്ഞ കുറച്ച് നാളായി പനിയെ തുടർന്ന് ലിഷ പേരാമ്പ്രയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ഇന്നലെ പനി മൂർച്ഛിച്ചതിനെ തുടർന്ന് പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ പനി കൂടി മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: അരവിന്ദാക്ഷൻ, മക്കൾ: അഭിനവ്, നിവേദ്.