കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധനക്കരാർ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ടി എൻ പ്രതാപൻ. കേന്ദ്രത്തിന്‍റെ പുതിയ നയമായ ബ്ലൂ റെവലൂഷൻ നയം കേരളത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന തീരദേശ യാത്രയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ആഴക്കടൽ മത്സ്യബന്ധന കരാർ; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ - ആഴക്കടൽ മത്സ്യബന്ധന കരാർ വാർത്ത
തിരദേശത്തിലെ ജനങ്ങൾക്ക് എൽഡിഎഫിനോട് വെറുപ്പാണെന്ന് തീരദേശ ജാഥയിൽ നിന്ന് മനസിലായെന്ന് ടി എൻ പ്രതാപ് എംഎൽഎ പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന കരാർ; കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിക്കണമെന്ന് ടി എൻ പ്രതാപൻ
തീരദേശവാസികൾക്ക് എൽഡിഎഫിനോട് വെറുപ്പാണെന്ന് തീരദേശ ജാഥയിൽ നിന്ന് മനസിലായി. തീരദേശ മേഖലയിൽ 41 മണ്ഡലങ്ങളിൽ 32 എണ്ണം നിലവിൽ എൽഡിഎഫിൻ്റെ കൈവശമാണ്. ഈ തെരഞ്ഞെടുപ്പിൽ തീരദേശ ജനത എൽഡിഎഫിന് കനത്ത തിരിച്ചടി നൽകും. അതിന് ഉദാഹരണമാണ് ആഴക്കടൽ മത്സ്യബന്ധനക്കരാറിനെതിരെയുള്ള ജനങ്ങളുടെ വികാരമെന്നും പ്രതാപൻ പറഞ്ഞു.