കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പുഴക്കടവിൽ അജ്ഞാത മൃതദേഹം. അഗസ്‌ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ കമിഴ്‌ന്നു കിടക്കുന്ന അവസ്ഥയിലായിരുന്ന ശവശരീരം ഇന്ന്(20.08.2022) രാവിലെ കുളിക്കാനെത്തിയ പ്രദേശവാസികളാണ് കണ്ടത്.
കോഴിക്കോട് പുഴക്കടവിൽ മൃതദേഹം കണ്ടെത്തി - ജില്ല വാര്‍ത്തകള്‍
കോഴിക്കോട് മുക്കം അഗസ്‌ത്യമുഴി പാലത്തിന് തൊട്ടുമുകളിലുള്ള കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് പുഴക്കടവിൽ മൃതദേഹം കണ്ടെത്തി
മരിച്ച ആളുടേതെന്ന് സംശയിക്കുന്ന വസ്‌ത്രങ്ങളും പുഴക്കരയിൽ നിന്ന് ലഭിച്ചു. എന്നാല്‍ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുക്കം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.