കോഴിക്കോട്: മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തള്ളിയതെന്നും കോടതിയുടെ കൂടുതൽ നിരീക്ഷണം എന്താണെന്നറിയാൻ ഓർഡർ ഫോമിന്‍റെ പകർപ്പ് ലഭിച്ച ശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ എം.കെ. ദിനേശൻ അറിയിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്‍റെ തീരുമാനം.
യുഎപിഎ അറസ്റ്റ്: അലനും താഹയ്ക്കും ജാമ്യമില്ല
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുണ്ടെന്ന് പ്രോസിക്യൂഷൻ. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തള്ളിയതെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിഭാഗം.
യുഎപിഎ അറസ്റ്റ്: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും
പ്രധാനമായും രണ്ട് വിഷയങ്ങളാണ് ഹൈക്കോടതിയെ അറിയിക്കുക. ഒന്നാമതായി ഈ കേസിൽ എഫ്ഐആർ നിലനിൽക്കില്ലെന്നും, രണ്ടാമതായി പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും. ഇന്ന് വൈകുന്നേരം മൂന്ന് മുതൽ നാല് വരെ പ്രതികളെ സന്ദശിക്കാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും അഡ്വ. ദിനേശൻ അറിയിച്ചു.
Last Updated : Nov 6, 2019, 12:38 PM IST