കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവർത്തകർ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ ആവിശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. രാവിലെ 11 മണിയോടെ കോടതി അപേക്ഷ പരിഗണിക്കാനാണ്മെ സാധ്യത. അഞ്ച് ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടാണ് കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണർ എ.ജെ. ബാബു കോടതിയെ സമീപിച്ചത്.
മാവോയിസ്റ്റ് ബന്ധം: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും - custody application
അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ ആവശ്യപെട്ടുള്ള പൊലീസിന്‍റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിശദമായ അന്വേഷണത്തിന് തടസം വരാതിരിക്കാൻ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു
രാജ്യദ്രോഹ കുറ്റമടക്കം ചുമത്തപ്പെട്ട കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങള്‍ കണ്ടെത്താൻ സാധിക്കൂ. കേസിന്‍റെ വിശദമായ അന്വേഷണത്തിന് തടസം വരാതിരിക്കാൻ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി ഇവരെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവിശ്യം അറിയിച്ചിരുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട് പത്ത് ദിവസത്തിന് ശേഷമാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ സമർപ്പിച്ചത്.