കേരളം

kerala

ETV Bharat / state

നാദാപുരത്ത് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി - latest kozhikode

കക്കം വെള്ളി പാട്ടത്തില്‍ താഴവയല്‍ പ്രദേശത്താണ് രണ്ട് ദിവസങ്ങളിലായി കാക്കകളെ ചത്ത നിലയില്‍ കണ്ടത്. ജില്ലയില്‍ പക്ഷിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാക്കകള്‍ ചത്തൊടുങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.

Nadapuram crows are dead Kozhikode Nadapuram  latest kozhikode  നാദാപുരത്ത് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി
നാദാപുരത്ത് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

By

Published : Mar 14, 2020, 4:35 AM IST

കോഴിക്കോട്‌: നാദാപുരം ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ കക്കംവെളളിയില്‍ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കക്കം വെള്ളി പാട്ടത്തില്‍ താഴവയല്‍ പ്രദേശത്താണ് രണ്ട് ദിവസങ്ങളിലായി കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജില്ലയില്‍ പക്ഷിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാക്കകള്‍ ചത്തൊടുങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചത്തൊടുങ്ങുന്ന കാക്കകളെ കോഴികളും മറ്റും കൊത്തി തിന്നുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതർസ്ഥലത്തെത്തി പരിശോധന നടത്തി. വെറ്റിനറി വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും കോഴിക്കോട് എത്തിച്ച് പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ വയലുകളില്‍ ദേശാടന പക്ഷികള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

നാദാപുരത്ത് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

For All Latest Updates

ABOUT THE AUTHOR

...view details