കോഴിക്കോട്: വടകരയിൽ സിപിഎം വനിത അംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. സിപിഎം മുളേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് എന്നിവരാണ് പിടിയിലായത്.
കരിമ്പന പാലത്ത് വച്ചാണ് തിങ്കളാഴ്ച പുലർച്ചെ ഇരുവരെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. വനിത അംഗത്തെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പരാതിയിലാണ് അറസ്റ്റ്.
വടകര ബാങ്ക് റോഡിന് സമീപം താമസിക്കുന്ന സ്ത്രീയുടെ പരാതിയെ തുടർന്ന് വടകര പൊലീസാണ് കേസെടുത്തത്. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് കതക് തള്ളിതുറന്ന് അകത്തുകയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.