കേരളം

kerala

ETV Bharat / state

കുറ്റ്യാടിയിൽ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം - കോഴിക്കോട്

ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. പരിക്കേറ്റ നാല് പൊലീസുകാരിൽ ഒരാളുടെ നില ഗുരുതരമാണ്.

CPM violence against policemen in Kuttiyadi  CPM violence  policemen in Kuttiyadi  ബിജെപി  സിപിഎം അക്രമം  കോഴിക്കോട്  കുറ്റ്യാടിയിൽ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം
കുറ്റ്യാടിയിൽ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം

By

Published : Feb 15, 2021, 4:04 PM IST

Updated : Feb 15, 2021, 5:03 PM IST

കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം. പരിക്കേറ്റ നാല് പൊലീസുകാരിൽ ഒരാളുടെ നില ഗുരുതരമാണ്. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. അക്രമി സംഘം പൊലീസ് ജീപ്പും തല്ലിത്തകർത്തു.

കുറ്റ്യാടിയിൽ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം

ബിജെപി പ്രവർത്തകനെ അക്രമിച്ച കേസിലെ പ്രതിയായ കുറ്റ്യാടി നെട്ടൂരിൽ അമ്പായത് അശോകൻ തുടർച്ചയായി കോടതി നടപടികളിൽ സഹകരിക്കാത്ത സാഹചര്യത്തെ തുടർന്നാണ് വാറണ്ട് നടപടികൾക്കായി ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി എസ്ഐ അനീഷിന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം അശോകന്‍റെ വീട്ടിലെത്തിയത്. അറസ്‌റ്റിന് തയ്യാറാണെന്ന് അറിയിച്ചശേഷം വീട്ടിനകത്തേക്ക് കയറിയ അശോകൻ പ്രദേശത്തെ സിപിഎം പ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒരു സംഘം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു.

എസ്ഐ അനീഷിനെ കൂടാതെ സിവിൽ പൊലീസ് രജീഷ്, ഹോം കാർഡ് സണ്ണി ജോസഫ് എന്നിവരെ കുറ്റ്യാടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സ്പെഷ്യൽ സിവിൽ പൊലീസ് ഓഫീസർ സബിൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : Feb 15, 2021, 5:03 PM IST

ABOUT THE AUTHOR

...view details