കോഴിക്കോട്:പിണറായി വിജയന്‍റെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് സോഷ്യലിസമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മൂലധന നിക്ഷേപത്തിൽ കടം വാങ്ങാതെ ലോകത്തെവിടെയും മുതലാളിത്വം വളർന്നിട്ടില്ലെന്നും ഇത് മുതലാളിത്ത സമൂഹമാണ് സോഷ്യലിസമല്ലെന്നും അദ്ദേഹം പറഞ്ഞു. മുക്കത്ത് ജനകീയ പ്രതിരോധ ജാഥക്ക് നൽകിയ സ്വീകരണത്തിനിടെ കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം.
'പിണറായി വിജയന്‍റെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് സോഷ്യലിസമാണെന്ന തെറ്റിദ്ധാരണ വേണ്ട': എം വി ഗോവിന്ദന്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
മുക്കത്ത് ജനകീയ പ്രതിരോധ ജാഥക്ക് നൽകിയ സ്വീകരണത്തിനിടെ കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മൂലധന നിക്ഷേപത്തിൽ കടം വാങ്ങുന്ന വിഷയത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരാമര്‍ശിച്ചത്
പിണറായി വിജയൻ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് സോഷ്യലിസമാണെന്ന തെറ്റിദ്ധാരണ വേണ്ട. മുതലാളിത്ത ഭരണകൂടത്തിന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെയാണിത്. അതുകൊണ്ട് കടം വാങ്ങിയിട്ട് മൂലധന നിക്ഷേപം നടത്തണം, എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇത്തരം മൂലധനനിക്ഷേപം നടത്തിയാൽ ഭാവിയിൽ കേരളത്തിന് അത് സ്വത്തായി മാറുകയും വലിയ സൗകര്യവും ലാഭം കിട്ടുകയും ചെയ്യും. ഇത്തരമൊരു പരിപാടി വേണ്ടെന്നു വയ്ക്കാൻ ബിജെപിക്കും യുഡിഎഫിനും ഒറ്റ കാരണമേ ഉള്ളൂവെന്നും ഒരു പുതിയ പദ്ധതിയും നടന്നുകൂടാ എന്നതാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും ഉന്നമെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.