കേരളം

kerala

ETV Bharat / state

ബാലുശ്ശേരിയിൽ സിപിഎം ഓഫിസ് ബോംബെറിഞ്ഞ് തകർത്തു - യുഡിഎഫ്-എൽഡിഎഫ് സംഘർഷം

പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം ആരോപണം

CPM office in Balussery attacked  ബാലുശ്ശേരിയിൽ സിപിഎം ഓഫിസ് ബോംബെറിഞ്ഞ് തകർത്തു  ബാലുശ്ശേരി  ബാലുശ്ശേരി സിപിഎം ഓഫിസ്  ആക്രമണം  കരുമല സിപിഎം ഓഫിസ്  യുഡിഎഫ്-എൽഡിഎഫ് സംഘർഷം  സംഘര്‍ഷം
ബാലുശ്ശേരിയിൽ സിപിഎം ഓഫിസ് ബോംബെറിഞ്ഞ് തകർത്തു

By

Published : Apr 12, 2021, 9:23 AM IST

Updated : Apr 12, 2021, 10:19 AM IST

കോഴിക്കോട്: സിപിഎം ശിവപുരം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. കരുമല സിപിഎം ഓഫിസ് ബോംബെറിഞ്ഞ് തകർത്ത നിലയിൽ. പെട്രോൾ ബോംബാണ് എറിഞ്ഞത്. തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം അങ്ങേറിയ ബാലുശ്ശേരിയിലാണ് വീണ്ടും ആക്രമണം അരങ്ങേറിയത്.

ബാലുശ്ശേരിയിൽ സിപിഎം ഓഫിസ് ബോംബെറിഞ്ഞ് തകർത്തു

ബോംബേറിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി ഉപകരണങ്ങൾ കത്തി നശിച്ചു. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു. ഏപ്രിൽ 8ന് ഉണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കോൺഗ്രസ് പാര്‍ട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചിരുന്നു.

കൂടുതൽ വായിക്കാൻ: ബാലുശ്ശേരിയില്‍ അയവില്ലാതെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം

Last Updated : Apr 12, 2021, 10:19 AM IST

ABOUT THE AUTHOR

...view details