നാദാപുരം:അയൽവാസിയെ മർദ്ദിച്ച കേസിൽ കോടതിയിൽ സ്വയം വാദിച്ച പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാദാപുരം ചെക്യാട് സ്വദേശി ഒതയോത്ത് രമേശനാണ് (53) 15 ദിവസം തടവും ആയിരം രൂപ പിഴയും വിധിച്ച് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
അക്രമ കേസ് സ്വയം വാദിച്ച പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
നാദാപുരം ചെക്യാട് സ്വദേശി ഒതയോത്ത് രമേശനാണ് (53) 15 ദിവസം തടവും ആയിരം രൂപ പിഴയും വിധിച്ച് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
2013 ലാണ് കേസിനാസ്‌പദമായ സംഭവം. രമേശൻ്റെ അയൽവാസികളായ കുനിയിൽ പ്രീതയെ മർദ്ദിച്ച സംഭവത്തിൽ രമേശനെതിരെ വളയം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ അറസ്റ്റിലായ രമേശൻ പിന്നീട് റിമാൻഡിലായി. ജാമ്യത്തിലിറങ്ങി കേസ് വിചാരണക്കെത്തിയപ്പോൾ നാദാപുരം കോടതിയിൽ സ്വയം വാദിക്കുകയായിരുന്നു. ഈ കേസിലാണ് ബുധനാഴ്ച്ച കോടതി ശിക്ഷ വിധിച്ചത്.
ഇതേ ദിവസം കുനിയിൽ കുഞ്ഞിരാമനും പ്രീതയും ചേർന്ന് മർദ്ദിച്ചെന്ന പരാതിയുമായി രമേശനും സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. ഈ കേസിൽ പ്രീതയേയും കുഞ്ഞിരാമനെയും വെറുതേ വിടുകയും ചെയ്‌തു.