കേരളം

kerala

ETV Bharat / state

താമരശ്ശേരിയില്‍ പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടു പോയി, ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ് - latest Kozhikode news

സാമ്പത്തിക ഇടപാടെന്ന് സംശയം. പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച സംഘം ഭര്‍ത്താവുമായി കടന്നു. അന്വേഷണം ആരംഭിച്ച് പൊലീസ്.

kidnap  couples kidanapped from Kozhikode  പ്രവാസിയേയും ഭാര്യയേയും തട്ടികൊണ്ടു പോയി  ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ചു  പൊലീസ്  പൊലീസ് അന്വേഷണം  kidanap news updates  latest kidanap news calicut  Kozhikode news updates  latest Kozhikode news  താമരശ്ശേരി വാര്‍ത്തകള്‍
പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി

By

Published : Apr 8, 2023, 8:34 AM IST

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെയും ഭാര്യയെയും വീട്ടിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്‌ച രാത്രി 10 മണിയ്‌ക്ക് ശേഷമാണ് സംഭവം. സനിയയെ പിന്നീട് റോഡില്‍ ഇറക്കി വിട്ടു.

ഷാഫിക്കായി താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഷാഫിയെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്ന സംഘവുമായി അടുത്ത ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന സൂചന.

വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് വീട്ടിലെത്തി തന്നെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയതെന്ന് സനിയ പൊലീസില്‍ മൊഴി നല്‍കി. സംഘം തൂവാല കൊണ്ട് മുഖം മറച്ചാണ് എത്തിയതെന്നും സനിയ പറഞ്ഞു. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഷാഫിയെ നാല് പേർ ചേർന്ന് വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോള്‍ തടഞ്ഞ തന്നെയും പിടിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു എന്ന് സനിയ മൊഴി നൽകി. കാറിന്‍റെ ഡോർ അടക്കാൻ സാധിക്കാതെ വന്നതോടെ വീട്ടില്‍ നിന്ന് കുറച്ച് ദൂരം പോയതിന് ശേഷം സനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ പരിക്കേറ്റ സനിയ ആശുപത്രിയിൽ ചികിത്സ തേടി.

ABOUT THE AUTHOR

...view details