കോഴിക്കോട്: കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ ചാലിയത്ത് തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ചാണ് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രസംഘത്തെ തടഞ്ഞത്. ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന സിപിഎം പ്രവർത്തകർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
പൊലീസ് എത്തി കേന്ദ്രസംഘത്തെ കടത്തി വിട്ടു
നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടര്‍ ഡോ. സുജിത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പര്യടനം നടത്തുന്നത്. രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കൊവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി. സംസ്ഥാനത്തിന്‍റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്‌ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി. ടിപിആർ അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്‍റെ പ്രാഥമിക നിര്‍ദേശം.
കോഴിക്കോട് കേന്ദ്രസംഘത്തെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ Also Read: മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം
ഡോ.സുജിത് സിങിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഡോ.പി രവീന്ദ്രന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലുമാണ് പര്യടനം തുടരുന്നത്. നാളെ തലസ്ഥാനത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക.