കോഴിക്കോട്: എലത്തൂരിലെ നാഷണലിസ്റ്റ് കോൺഗ്രസ് കേരള സ്ഥാനാർഥി സുൽഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് എം.കെ രാഘവൻ എം.പി. സമവായ ചർച്ചയിൽ നിന്ന് എം.കെ രാഘവൻ ഇറങ്ങിപ്പോയി. പ്രശ്‌നത്തിൽ തീരുമാനമായില്ലെങ്കിൽ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് രാഘവൻ യോഗത്തെ അറിയിച്ചു.
എലത്തൂരിൽ സീറ്റ് തർക്കം; എൻസികെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് എം.കെ രാഘവൻ - ചർച്ചക്കിടെ കോൺഗ്രസ് പ്രതിഷേധം
സമവായ ചർച്ചയിൽ നിന്ന് എം.കെ രാഘവൻ ഇറങ്ങിപ്പോയി. പ്രശ്‌നത്തിൽ തീരുമാനമായില്ലെങ്കിൽ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് എം.കെ രാഘവൻ
എലത്തൂരിൽ സീറ്റ് തർക്കം; പ്രശ്‌നപരിഹാര ചർച്ചക്കിടെ കോൺഗ്രസ് പ്രതിഷേധം
എലത്തൂർ സീറ്റ് സംബന്ധിച്ച പ്രശ്‌നപരിഹാര ചർച്ചക്കിടെ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധിച്ചു. എൻസികെയ്ക്ക് സീറ്റ് നൽകിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രശ്‌നപരിഹാരത്തിനായി കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ.വി തോമസ് ചർച്ച നടത്തുകയാണ്.
Last Updated : Mar 20, 2021, 11:59 AM IST