മുൻ മന്ത്രി എം. കമലം അന്തരിച്ചു - kozhikode
ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കമലം വനിത കമ്മിഷൻ ചെയർപേഴ്‌സൺ, കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലം (94) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോടുള്ള വസതിയിലായിരുന്നു അന്ത്യം. 1982 മുതൽ 1987 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. കോൺഗ്രസിന്‍റെ പ്രമുഖ വനിത നേതാവായിരുന്നു എം. കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കമലം വനിത കമ്മിഷൻ ചെയർപേഴ്‌സൺ, കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.