കേരളം

kerala

ETV Bharat / state

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത : വിവാദം ദുരുദ്ദേശപരമെന്ന് കോൺഗ്രസ്

പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍.

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത  തുരങ്കപാത വിവാദം  ആനക്കാംപൊയിൽ  വി.ഡി സതീശൻ  VD Satheesan  congress about tunnel project controversy  tunnel project controversy  tunnel project  congress  anakakmpoyil  anakkampoyil tunnel project
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത വിവാദം

By

Published : Jun 20, 2021, 1:49 PM IST

കോഴിക്കോട്: ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിവാദത്തിലാക്കാനുള്ള നീക്കം ദുരുദ്ദേശപരമെന്ന് കോൺഗ്രസ്. താമരശ്ശേരി ചുരം റോഡിന് ബദലായി ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത എന്ന ആശയം മുന്നോട്ട് വച്ചത് കോൺഗ്രസും യു.ഡി.എഫുമാണ്.

ഈ പദ്ധതി യാഥാർഥ്യമാക്കുകയെന്നത് കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടാണ്. ഈ പദ്ധതിക്കു വേണ്ടി ആദ്യമായി ബഡ്‌ജറ്റിൽ തുക വകയിരുത്തിയതും യുഡിഎഫ് സർക്കാരാണ്. വിവാദമല്ല തുരങ്കപാത യാഥാര്‍ഥ്യമാക്കലാണ് ആവശ്യം.

Also Read:സുധാകരന്‍റെ സ്ഥാനാരോഹണം : കൊവിഡ് പ്രോട്ടോകോള്‍ ലംഘനം സമ്മതിച്ച് വി.ഡി സതീശന്‍

പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റ അനുമതിയും വാങ്ങി എത്രയും വേഗം പദ്ധതി സാക്ഷാത്കരിക്കണമെന്നാണ് തന്‍റെ നിലപാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

കെപിസിസി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ, ഡി.സി.സി ജന.സെക്രട്ടറി ബാബു പൈക്കാട്ടിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു കളത്തൂർ, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവരുമായി വി.ഡി സതീശന്‍ ആശയവിനിമയം നടത്തി.

ഔപചാരികമായി പദ്ധതിയുടെ ലോഞ്ചിങ് പ്രഖ്യാപനം നടത്തിയ ശേഷം ഓരോ കാരണങ്ങൾ പറഞ്ഞ് തുരങ്കപാത പദ്ധതിയിൽ നിന്നും പുറകോട്ട് പോകാനാണ് ഇടതുപക്ഷ സർക്കാരിന്‍റെ നീക്കമെങ്കിൽ കോൺഗ്രസ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ABOUT THE AUTHOR

...view details