കേരളം

kerala

ETV Bharat / state

കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം - kodiyathur grama panchayat

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപണം.

കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

By

Published : Jul 16, 2019, 5:00 PM IST

കോഴിക്കോട് : കൊടിയത്തൂർ പഞ്ചായത്തിലേക്ക് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്വാറി മാഫിയയുമായി ഒത്തുകളിച്ച് ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകുന്നുവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൂക്കുകയറിടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഡിസിസി സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്‍റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി ജെ ആന്‍റണി, കെ ടി മൻസൂർ തുടങ്ങിയവർ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ABOUT THE AUTHOR

...view details