കേരളം

kerala

ETV Bharat / state

കൂടരഞ്ഞിയില്‍ എല്‍ഡിഎഫ് ആഹ്‌ളാദ പ്രകടനത്തിനിടെ യുഡിഎഫ്‌ അക്രമമെന്ന് പരാതി

വർഷങ്ങളായി യുഡിഎഫ് വിജയിച്ചു വരുന്ന കൂടരഞ്ഞിയിലെ വീട്ടി പാറ വാർഡിൽ ഇത്തവണ ഇടതുമുന്നണിയാണ് വിജയിച്ചത്

By

Published : Dec 17, 2020, 3:43 AM IST

Updated : Dec 17, 2020, 5:58 AM IST

യുഡിഎഫ്‌ പ്രവര്‍ത്തകര്‍ അക്രമിച്ചു വാര്‍ത്ത തെരഞ്ഞെടുപ്പ് സംഘര്‍ഷം വാര്‍ത്ത udf workers attacked news election conflict news
വോട്ട്

കോഴിക്കോട്: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ ഇടതുമുന്നണി പ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ ജോസഫ് പുത്തൻപുര, ആദർശ് കൂടരഞ്ഞി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി യുഡിഎഫ് വിജയിച്ചു വരുന്ന വീട്ടി പാറ വാർഡിൽ ഇത്തവണ ഇടതുമുന്നണിയാണ് വിജയിച്ചത്. ഇതിൽ അരിശം പൂണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ പരാജയപ്പെട്ട സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നവർ മർദ്ദിച്ചതെന്ന് പരിക്കേറ്റവർ നൽകിയ പരാതിയിൽ പറയുന്നു.

വിജയാഹ്‌ളാദ പ്രകടനത്തിനിടെ ഇടതുമുന്നണി പ്രവർത്തകരെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി.
Last Updated : Dec 17, 2020, 5:58 AM IST

ABOUT THE AUTHOR

...view details