പെരുവയലിലെ കോഴിമാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം
കോഴിക്കടകളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്റ്റേഴ്‌സുമായി ചേർന്നാണ് സ്ഥിരം സംവിധാനമൊരുക്കുന്നത്.
കോഴിക്കോട്:പെരുവയലിലെ കോഴിമാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം. കോഴിക്കടകളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്റ്റേഴ്‌സുമായി ചേർന്നാണ് സ്ഥിരം സംവിധാനമൊരുക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളെയും ബന്ധിപ്പിച്ചുള്ളതാണ് പദ്ധതി. ഇനി മുതൽ ഗ്രാമപഞ്ചായത്തിലെ കോഴിക്കടകളിലെ മാലിന്യങ്ങൾ ഫ്രഷ് കട്ട് ഏജൻസി ശേഖരിക്കും. കോഴി മാലിന്യം സൂക്ഷിക്കാൻ എല്ലാ കടകളിലും ഫ്രീസർ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം മാലിന്യ ശേഖരണ സംവിധാനം ഏറെ ഉപകാരം ആണെന്ന് ചിക്കൻ വ്യാപാരികൾ പറഞ്ഞു.