കേരളം

kerala

ETV Bharat / state

CMFRI Started Ocean Research Mission : കടൽ സസ്‌തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്ര ഗവേഷണ ദൗത്യത്തിന് തുടക്കമായി

CMFRI Started Ocean Research Mission : വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടൽപശു തുടങ്ങിയ കടൽ സസ്‌തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്തലും അവയുടെ ആവാസ കേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ മനസ്സിലാക്കലുമാണ് ദൗത്യം

the whale survay  Marine Research Mission  Increasing number of whales deaths  കടൽ സസ്‌തനികളുടെ ശാസ്ത്രീയ വിവരശേഖരണം  Collection of scientific data on marine mammals  സമുദ്ര ഗവേഷണ ദൗത്യം  Ocean Research Mission  തിമിംഗലങ്ങൾ ചത്ത് കരയ്ക്കടിയുന്നg  തിമിംഗലം  Dead Whale At Kozhikode Beach  Whale  Whales Death
Marine Research Mission

By ETV Bharat Kerala Team

Published : Oct 25, 2023, 4:31 PM IST

കോഴിക്കോട്: തിമിംഗലങ്ങൾ ചത്ത് കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തിൽ (Increasing Number of Whales Deaths), ഇന്ത്യൻതീരത്തെ കടൽ സസ്‌തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100-ദിവസ സമുദ്ര ഗവേഷണ ദൗത്യത്തിന് തുടക്കമായി (CMFRI Started Ocean Research Mission ). കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്‍റെയും (സിഎംഎഫ്ആർഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. കൊച്ചിയിൽ നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള മേഖലയാണ് സർവേ നടത്തുന്നത്.

വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടൽപശു തുടങ്ങിയ കടൽ സസ്‌തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്തലും അവയുടെ ആവാസ കേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ മനസ്സിലാക്കലുമാണ് ദൗത്യം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷണ സംഘം. സിഎംഎഫ്ആർഐയുടെ സമുദ്രദൗത്യം ഈ പഠനത്തിന് മുതൽക്കൂട്ടാകും. പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടർന്നുള്ള കടൽക്ഷോഭങ്ങളും കടൽസസ്‌തനികളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവരശേഖരണത്തിലൂടെ വിലയിരുത്താനാകും.

സമുദ്രാന്തർ ഭാഗത്തുണ്ടാകുന്ന ശബ്‌ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും തിമിംഗലം, ഡോൾഫിൻ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്. സസ്‌തനികളുടെ സാന്നിധ്യം ബൈനോകുലർ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധവിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. 2021ലാണ് ആദ്യമായി സിഎംഎഫ്ആർഐ കടൽ സസ്‌തനികളുടെ വിവരശേഖരണത്തിനുള്ള ഗവേഷണദൗത്യത്തിന് തുടക്കമിട്ടത്.

ആദ്യഘട്ടത്തിൽ വിവിധയിനം തിമിംഗലങ്ങൾ, ഡോൾഫിനുകൾ ഉൾപ്പെടെ 16 ഇനം കടൽസസ്‌തനികളുടെ സാന്നിധ്യം ഇന്ത്യൻ തീരങ്ങളിൽ നിന്ന് സിഎംഎഫ്ആർഐ രേഖപ്പെടുത്തുകയുണ്ടായി. ചെറിയ ഇടവേളക്ക് ശേഷം 2023ൽ പദ്ധതി പുനരാരംഭിക്കുകയും ചെയ്‌തു. ഇന്ത്യ മുഴുവൻ സർവേ നടത്തുന്നതിനായി 100 ദിവസമെടുക്കുമെന്നാണ് കരുതുന്നത്.

കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗല ജഡം:വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. ഏകദേശം 32 അടി വലിപ്പമുള്ള തിമിംഗലത്തിന്‍റെ ജഡമാണിത്. ചൊവ്വാഴ്‌ച രാത്രി വൈകി മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞത് കണ്ടത്. സംഭവമറിഞ്ഞ് നിരവധി പേരാണ് തിമിംഗല ജഡം കാണാൻ കടപ്പുറത്തേക്ക് എത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ജഡം മാറ്റും. സെൻട്രൽ മറൈൻ ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ് അധികൃതർ പരിശോധന നടത്തും. കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷ വിഭാഗമായിരിക്കും തിമിംഗലത്തെ മറവ് ചെയ്യുക.

ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 30 ന് കോഴിക്കോട് ബിച്ചിൽ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞിരുന്നു. 47 അടി നീളമുള്ള നീല തിമിംഗലത്തിൻ്റെ ജഡമാണ് അന്ന് കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ഓഗസ്‌റ്റ് 18 ന് തൃശൂർ പെരിഞ്ഞനം സമിതി ബീച്ചിലും തിമിംഗലത്തിൻ്റെ ജഡം കരയ്‌ക്കടിഞ്ഞിരുന്നു. കടൽക്ഷോഭമാണ് ഈ തിമിംഗലങ്ങള്‍ ചാവാൻ കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്.

ALSO READ:കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗല ജഡം; 32 അടിയോളം വലിപ്പം

ALSO READ:കോഴിക്കോട് ബീച്ചിൽ തിമിംഗലത്തിന്‍റെ ജഡം : തിമിംഗലത്തിന് 47 അടിയിലേറെ വലിപ്പം

ABOUT THE AUTHOR

...view details