നാദാപുരത്ത് വക്കീൽ ഓഫീസിൽ ഗുമസ്തനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - കല്ലാച്ചിവക്കീൽ ഓഫീസിൽ
കല്ലാച്ചി കുറ്റിപ്രം സൗത്തിലെ കെ.എം.സുരേഷിനെയാണ് (42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: കല്ലാച്ചി വക്കീൽ ഓഫീസിൽ ഗുമസ്തനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കോടതിയിലെ അഭിഭാഷകന്‍റെ ഓഫീസിലെ ഗുമസ്‌തനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലാച്ചി കുറ്റിപ്രം സൗത്തിലെ കെ.എം.സുരേഷിനായാണ് (42) ഓഫീസിന്‍റെ മേൽക്കൂരയിലെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ 10.30 ഓടെ ഓഫീസിലെത്തിയ അഭിഭാഷകനാണ് സംഭവം കണ്ടത്. നാദാപുരം എസ്.ഐ പി.എം.സുനിൽകുമാറിന്‍റെ മേൽനോട്ടത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പിതാവ് പരേതനായ ചാത്തു. മാതാവ് ജാനു. ഭാര്യ നിമിഷ.