കേരളം

kerala

ETV Bharat / state

ലൈഫ്‌ മിഷന്‍ ക്രമക്കേട്‌ മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടെന്ന് കെ. സുരേന്ദ്രന്‍ - kozhikode

പണി പൂർത്തിയാകും മുമ്പ് സ്വപ്‌നക്ക് കമ്മിഷൻ കൊടുത്തതും അത് ലോക്കറിലേക്ക് മാറ്റാൻ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടതും ലൈഫിന്‍റെ ചെയര്‍‌മാനായ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അറിയുകയെന്ന് കെ. സുരേന്ദ്രന്‍.

ലൈഫ്‌ മിഷന്‍ ക്രമക്കേട്‌  കെ. സുരേന്ദ്രന്‍  കോഴിക്കോട്  ലൈഫ് മിഷൻ പദ്ധതി  chief minister  kozhikode  gold smuggling
ലൈഫ്‌ മിഷന്‍ ക്രമക്കേട്‌ മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടെന്ന് കെ. സുരേന്ദ്രന്‍

By

Published : Aug 11, 2020, 4:40 PM IST

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്‌നക്ക് കമ്മിഷൻ ലഭിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. ചാരിറ്റി സംഘടനയായ റെഡ്ക്രസന്‍റ് ലൈഫ്‌ മിഷന്‍ നൽകിയ സേവനത്തിൽ എവിടെയാണ് കമ്മിഷൻ വരുന്നതെന്ന് അദ്ദേഹം കോഴിക്കോട്‌ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സർക്കാരുമായി എംഒയു ഉണ്ടാക്കിയ സംഘടന നടപടിക്രമങ്ങളെല്ലാം പൂ‌ർത്തിയാക്കിയിട്ടുണ്ടോ? പണി പൂർത്തിയാകും മുമ്പ് സ്വപ്‌നക്ക് കമ്മിഷൻ കൊടുത്തതും അത് ലോക്കറിലേക്ക് മാറ്റാൻ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടതും ലൈഫിന്‍റെ ചെയര്‍‌മാനായ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അറിയുക. തൃശൂരിൽ ലൈഫ് മിഷൻ നി‌ര്‍മിക്കുന്ന ഫ്ലാറ്റിന്‍റെ ബോർഡിൽ യുഎഇ കോൺസുലേറ്റിന്‍റെ ബോർഡ് വെച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. ജലീലിനെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്.

ലൈഫ്‌ മിഷന്‍ ക്രമക്കേട്‌ മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാന സർക്കാരിന് വിദേശരാജ്യവുമായി എങ്ങനെയാണ് ഇടപെടൽ നടത്താനാവുക? ഇത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി സമർഥമായി ഒഴിവാകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തിയത്‌ കൊണ്ട്‌ കാര്യമില്ല. എല്ലാം എൻഐഎ അന്വേഷിക്കുമെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക അഴിമതികൾ എൻഐഎയുടെ പരിധിയിൽ വരില്ലെന്ന സാമാന്യബുദ്ധി സംസ്ഥാനത്തെ ജനങ്ങൾക്കുണ്ട്. സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോ​ഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായും മുഖ്യമന്ത്രിയുമായും സ്വപ്‌നക്ക് ബന്ധമുണ്ടെന്ന്‌ എൻഐഎയും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്‌ സംബന്ധിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സ്‌പ്രിംഗ്ലറിന് പിന്നാലെ കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാ‌ർഥികളുടെ ഡാറ്റ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്ഐഇടിയുടെ മറവിലാണ് ബെംഗളൂര്‍ കമ്പനിയായ ലാസിമിന് ഡാറ്റ കൈമാറുന്നത്. ചില കണ്ണൂരുകാരാണ് ഇതിന്‍റെ പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നീറ്റ്
പരീക്ഷയുമായി ബന്ധപ്പെട്ട മാതൃകാ പരീക്ഷയുടെ വെബ്സൈറ്റിൽ പേര് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളാണ് സ്വകാര്യ കമ്പനി ചോർത്തുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സ്‌പ്രിംഗ്ലര്‍ പോലെ സൗജന്യ സേവനമെന്നാണ് സർക്കാർ വാദം. സംസ്ഥാന സർക്കാരിന്‍റെ അഴിമതികളെല്ലാം ഫ്രീ ഓഫർ ബോർഡ് വെച്ചിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രളയദുരിതാശ്വാസത്തിന് കൂടുതൽ ഫണ്ട് കേന്ദ്രം അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന് ഇരയായവർക്ക് വേണ്ടി സംസ്ഥാനം എന്ത് ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കണം. കേന്ദ്രം നൽകിയ ഫണ്ടും പിരിച്ചുകിട്ടിയ ഫണ്ടും ഉപയോഗിക്കാതെ സർക്കാർ ബാങ്കിൽ നിക്ഷേപിക്കുകയാണ്. കവളപ്പാറയിലും പുത്തുമലയിലും ദുരന്തത്തിന് ഇരയായവർക്ക് പുനരധിവാസം പോലും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details