കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ ടി മജീദ് (60) അന്തരിച്ചു. ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ ടി മജീദ് അന്തരിച്ചു
കോഴിക്കോട് ചെങ്ങോട്ടുകാവ് ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്ന കെ ടി മജീദ് അന്തരിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ ടി മജീദ് അന്തരിച്ചു
മയ്യത്ത് നമസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ചേലിയ ജുമാ മസ്‌ജിദിൽ നടക്കും. ഭാര്യ: സൗദ, മക്കൾ: സാജിദ്, സജ്ജാദ്. മരുമക്കൾ: സെൽമ, ജെബി. സഹോദരങ്ങൾ: ഇമ്പിച്ചായിഷ ഹജ്ജുമ്മ, കെ ടി എം കോയ (പന്തലായനി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ), ആലി, ഇമ്പിച്ചാമിന, സുബൈദ, അഷറഫ്, സാഫിറ.