കോഴിക്കോട്: സ്വാതന്ത്ര്യ സമരത്തിൻ്റെ ഓർമകളുറങ്ങുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ചരിത്ര സ്‌മാരകമാക്കണം എന്നാവശ്യപ്പെട്ട് ബഹുജന കൂട്ടായ്‌മ. ഓഗസ്റ്റ് വിപ്ലവത്തിൻ്റെ എൺപതാം വാർഷിക ദിനത്തിലാണ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ജനങ്ങൾ ഒത്തുകൂടിയത്. നൂറുകണക്കിന് ആളുകളാണ് ബഹുജന കൂട്ടായ്‌മയിൽ പങ്കെടുത്തത്.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ചരിത്ര സ്‌മാരകമാക്കണം, ആവശ്യമുയര്‍ത്തി ബഹുജന കൂട്ടായ്‌മ - ജില്ല വാര്‍ത്തകള്‍
ഓഗസ്റ്റ് വിപ്ലവത്തിൻ്റെ എൺപതാം വാർഷിക ദിനത്തിലാണ് ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ജനങ്ങൾ ഒത്തുകൂടിയത്
മറ്റ് ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്താൻ തുടങ്ങിയിട്ടും തീവണ്ടികൾ നിർത്തുന്ന ഒരു സ്റ്റേഷനായി അംഗീകരിക്കപ്പെട്ട ചേമഞ്ചേരി നടത്തിപ്പിന് ആളില്ലാതെ അടച്ചുപൂട്ടി കിടക്കുകയാണ്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ദക്ഷിണേന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേയൊരു റെയിൽവേ സ്റ്റേഷനാണ് ചേമഞ്ചേരി.
പൂർണമായും കത്തിച്ചാമ്പലാക്കപ്പെട്ട സ്റ്റേഷൻ പുനർനിർമിച്ച് ഏതാനും ലോക്കൽ ട്രെയിനുകൾ നിർത്തിയിരുന്നു. കാടുമൂടി അടഞ്ഞു കിടക്കുന്ന ദേശീയ പോരാട്ടത്തിന്‍റെ സ്‌മാരകത്തെ ചരിത്ര സ്‌മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാനും കൂടുതൽ തീവണ്ടികൾ നിർത്തണമെന്നുമാണ് ബഹുജന കൂട്ടായ്‌മ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അടക്കമുള്ള കൂട്ടായ്‌മയാണ് ചേമഞ്ചേരിയിൽ ഒത്തുകൂടിയത്.