കേരളം

kerala

ETV Bharat / state

ചാലിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ചാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘം ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്.

By

Published : Jul 2, 2021, 12:40 PM IST

Updated : Jul 2, 2021, 2:04 PM IST

ചാലിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  ചാലിപ്പുഴയിലെ അപകടം  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  ചാലിപ്പുഴയിൽ നാലംഗ സംഘം ഒഴുക്കിൽപെട്ടു  അൻസാറിന്‍റെ മൃതദേഹം കണ്ടെത്തി  Chalipuzha accident news  Chalipuzha accident deadbody found  missing youth dead body found in Chalipuzha  ansar deadbody found in chalipuzha
ചാലിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരിയിലെ ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കിണാശ്ശേരി സ്വദേശി അൻസാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ കാണാതായ ആയിഷയുടെ മൃതദേഹം വ്യഴാഴ്‌ച വൈകിട്ട് കണ്ടെത്തിയിരുന്നു.

അതേ സമയം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ വെള്ളത്തിൽ കുഴഞ്ഞു വീണ് ഒരാൾ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശാണ് മരിച്ചത്. അൻസാറിന്‍റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സുഹൃത്തുക്കളായ ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ വ്യാഴാഴ്‌ച രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്കാണ് ഇവർ ചാലിപ്പുഴയിൽ ഇറങ്ങിയത്. പുഴയില്‍ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും നാലംഗ സംഘം ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

ആയിഷ നിഷിലയും അൻസാറും ഒഴുക്കിൽപ്പെടുകയും മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെടുകയുമായിരുന്നു. ഇവരാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.

ALSO READ:തിരുവനന്തപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ

Last Updated : Jul 2, 2021, 2:04 PM IST

ABOUT THE AUTHOR

...view details