കേരളം

kerala

ETV Bharat / state

Central Team Members In Search Of Nipa Virus Source : നിപ വൈറസിന്‍റെ ഉറവിടം തേടി കേന്ദ്ര സംഘം ; കുറ്റ്യാടിയില്‍ പരിശോധന - കുറ്റ്യാടി

Central Team Members Visited Nipah Infected House : നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ (Maruthonkara) കള്ളാട് സ്വദേശിയുടെ വീടാണ് സംഘം സന്ദർശിച്ചത്

central team members  nipah virus  nipah virus source  kuttyadi  National Institute Of Virology Centre  നിപ വൈറസിന്‍റെ ഉറവിടം  നിപ  കേന്ദ്ര സംഘം  കുറ്റ്യാടി  മരുതോങ്കര
Central Team Members In Search Of Nipa Virus Source

By ETV Bharat Kerala Team

Published : Sep 15, 2023, 7:05 PM IST

കോഴിക്കോട് :നിപ വൈറസിന്‍റെ (Nipa) ഉറവിടം കണ്ടെത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ (Maruthonkara) കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം എത്തിയത്. സംഘം വീടും പരിസരവും ബന്ധുവീടും അദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു (Central Team Members In Search Of Nipa Virus Source).

വവ്വാൽ സർവേ ടീം അംഗമായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്‍റര്‍ (National Institute Of Virology Centre) കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിങ് എന്നിവരാണ് സംഘത്തിലുള്ളത്.

കുറ്റ്യാടിയില്‍ പരിശോധന നടത്തുന്ന കേന്ദ്ര സംഘം

മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ ഉൾപ്പടെ സംഘം പരിശോധിച്ചു. സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റുവിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.

ജില്ല മെഡിക്കൽ ടെക്‌നിക്കൽ അസിസ്‌റ്റന്‍റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകളിലെ ആരോഗ്യ വിഭാഗം ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

കുറ്റ്യാടിയില്‍ പരിശോധന നടത്തുന്ന കേന്ദ്ര സംഘം

കോഴിക്കോടിനെ വിടാതെ നിപ (Nipa Case Increased In Kozhikode): അതേസമയം, കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് (Nipah Virus) സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ചെറുവണ്ണൂര്‍ സ്വദേശിയായ 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത് (New Nipah Case). നേരത്തെ നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ് ഇദ്ദേഹം. ഇതോടെ ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി (Nipah Active cases Kozhikode).

നേരത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തികള്‍ മറ്റ് ചികിത്സകള്‍ക്കായെത്തിയ സ്വകാര്യ ആശുപത്രിയില്‍ 39കാരനും ചികിത്സ തേടിയിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം.

കുറ്റ്യാടിയില്‍ പരിശോധന നടത്തുന്ന കേന്ദ്ര സംഘം

നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 950 കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ പേരുകള്‍ മാത്രമാണ് അവസാനമായി പട്ടികയിലേക്ക് ചേര്‍ത്തത്. 213 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. കൂടാതെ 287 ആരോഗ്യ പ്രവര്‍ത്തകരുടെ പേരും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

കുറ്റ്യാടിയില്‍ പരിശോധന നടത്തുന്ന കേന്ദ്ര സംഘം

ഇക്കഴിഞ്ഞ ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 13) പരിശോധന നടത്തി ഇന്നലെ പുറത്തുവന്ന 11 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു. 30 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. നിലവില്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 34 പേരാണ് നിരീക്ഷണത്തിലുള്ളത്.

ABOUT THE AUTHOR

...view details