കേരളം

kerala

ETV Bharat / state

കേന്ദ്ര സർക്കാർ രാജ്യത്തെ അദാനിമാർക്കും അംബാനിമാർക്കും വിൽക്കാൻ ശ്രമിക്കുന്നു; പ്രകാശ് കാരാട്ട്

കൊവിഡ് സൗജന്യ ചികിത്സ നൽകിയത് കേരളം മാത്രമാണന്നും ഈ ദുരിതകാലത്തും പാവപ്പെട്ടവരുടെ അന്നം മുട്ടാതെ നോക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു എന്നും പ്രകാശ് കാരാട്ട്.

central government  Adani  Ambani  അദാനി  അംബാനി  പ്രകാശ് കാരാട്ട്  പിടിഎ റഹീം  തെരഞ്ഞെടുപ്പ്  കേന്ദ്ര സർക്കാർ  കൊവിഡ്  പാചക വാതകം  പെട്രോൾ  കേരളം  kerala  Prakash karat
കേന്ദ്ര സർക്കാർ രാജ്യത്തെ അദാനിമാർക്കും അംബാനിമാർക്കും വിൽക്കാൻ ശ്രമിക്കുന്നു; പ്രകാശ് കാരാട്ട്

By

Published : Apr 1, 2021, 6:01 PM IST

കോഴിക്കോട്: കുത്തക മുതലാളിമാരായ അദാനിക്കും അംബാനിക്കും ഇന്ത്യ മഹാരാജ്യം കൈമാറാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം ഇടത് സ്ഥാനാർഥി പിടിഎ റഹീമിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ചാത്തമംഗലത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ രാജ്യത്തെ അദാനിമാർക്കും അംബാനിമാർക്കും വിൽക്കാൻ ശ്രമിക്കുന്നു; പ്രകാശ് കാരാട്ട്

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും അനുദിനം വില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുവാൻ അവർ ചില സംസ്ഥാനങ്ങളിൽ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് കേരളത്തിൽ നടപ്പാക്കിയത്. സൗജന്യ ചികിത്സ നൽകിയത് കേരളം മാത്രമാണന്നും ഈ ദുരിതകാലത്തും പാവപ്പെട്ടവരുടെ അന്നം മുട്ടാതെ നോക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു എന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details