കേരളം

kerala

ETV Bharat / state

ചായയിൽ മുടി, ഹോട്ടൽ ഉടമയുമായി തർക്കം; സിസിടിവി നോക്കിയപ്പോൾ എല്ലാം വ്യക്തം... - fake complaint

CCTV came to the rescue of hotel owner: ഹോട്ടലിലെ ചായയില്‍ മുടിയെന്ന് ആക്ഷേപം. കോഴിക്കോട് മാവൂരിലെ ഹോട്ടൽ ഉടമ രക്ഷപെട്ടത് ഇങ്ങനെ

ചായയിൽ മുടി കണ്ടതിനെ ചൊല്ലി ഹോട്ടലിൽ തർക്കം സിസിടിവിയിൽ മുടി ചായയിൽ പറിച്ചിടുന്ന ദൃശ്യം  ചായയിൽ മുടി ഹോട്ടൽ ഉടമയുമായി തർക്കം  തുണയായി സിസിടിവി  ചായയിൽ മുടിയിട്ടത് പരാതിക്കാരൻ തന്നെ  ഹോട്ടൽ ഉടമയുമായി തർക്കം  CCTV finally came to the rescue of hotel owne  CCTV came to the rescue of hotel owner  Argument with hotel owner over getting hair in tea  Hair in tea dispute with hotel owner  കടയുടമയുമായി തർക്കം  ഹോട്ടൽ ഉടമയുമായി തർക്കം  fraud  fraud allegation  fake allegation  fake complaint
Hair in tea issue Kozhikode

By ETV Bharat Kerala Team

Published : Nov 6, 2023, 7:03 PM IST

ചായയിൽ മുടിയിട്ടത് പരാതിക്കാരൻ തന്നെ!

കോഴിക്കോട്: ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തുക, പിന്നെ ഭക്ഷണത്തിൽ മുടിയോ പാറ്റയെയോ കൂറകളെയോ പിടിച്ചിടുക, എന്നിട്ട് കടയുടമയുമായി തർക്കം നടത്തുക- ഇത് സിനിമയിൽ പലപ്പോഴും കണ്ട കാര്യമാണ്. എന്നാൽ കോഴിക്കോട് മാവൂരിലെ ഒരു ഹോട്ടൽ ഉടമയ്‌ക്കും ഇതുപോലെ ഒരു ദുരനുഭവം ഉണ്ടായി. മാവൂർ പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന ടി കെ നാസറിനാണ് ഒരുപാട് കാലത്തെ ഹോട്ടൽ കച്ചവടത്തിനിടയിൽ ആദ്യമായി ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്.

വെള്ളിയാഴ്‌ച (03.11.23) വൈകുന്നേരം ചായ കുടിക്കാനായി രണ്ടുപേർ ഹോട്ടലിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ ആവശ്യപ്പെട്ട പ്രകാരം ഹോട്ടൽ തൊഴിലാളി ചായ നൽകി. അൽപനേരം കഴിഞ്ഞപ്പോൾ ചായയിൽ മുടിയുണ്ടെന്ന് പറഞ്ഞ്
തൊഴിലാളികൾക്കും ഹോട്ടൽ ഉടമയ്‌ക്കും നേരെ അസഭ്യ വർഷമായി.

എന്നാൽ ഏറെ ശുചിയോടെ നൽകുന്ന ചായയിൽ മുടി വരാൻ ഒരു സാധ്യതയും ഇല്ലെന്ന് ഹോട്ടൽ ഉടമയും തൊഴിലാളികളും പരാതിപ്പെട്ട ആൾക്ക് ഉറപ്പ് നൽകി. പക്ഷെ ഇവരുടെ സമാധാനപ്പെടുത്തലിലൊന്നും ആദ്യം പരാതിക്കാരൻ വഴങ്ങിയില്ല. മറ്റുള്ളവരുടെ മുന്നിൽ അവഹേളനം നേരിട്ട കടയുടമ ഒടുവിൽ ഹോട്ടലിനകത്തെ സി.സി.ടി.വി. പരിശോധിക്കാൽ നീരുമാനിച്ചു. അപ്പോഴാണ് സത്യം എന്തെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ വ്യക്തമായത്.

കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ തന്നെ രണ്ട് കൈകൾ കൊണ്ടും മുടി പിടിച്ചുപറിച്ച്
ചായയിൽ ഇടുന്ന ദൃശ്യം സി.സി.ടി.വിയിൽ തെളിഞ്ഞു. സത്യസന്ധത തെളിഞ്ഞെങ്കിലും ഏറെനേരം അനുഭവിച്ച മനോവിഷമവും മാനഹാനിയും മറക്കാൻ കഴിയുന്നില്ല എന്നാണ് കച്ചവടക്കാരനായ നാസർ പറയുന്നത്. കുറ്റക്കാരനെ താക്കീത് ചെയ്‌ത് വിട്ടെങ്കിലും ഇനി ഒരാൾക്കും ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടാവരുതെന്നും നാസർ പറയുന്നു.

വ്യാജ അറസ്റ്റ് വീഡിയോയിലൂടെ മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തി; ഉർഫി ജാവേദിനെതിരെ കേസെടുത്തു:അടുത്തിടെയാണ് മോശം വസ്‌ത്രധാരണത്തിന്‍റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് കാട്ടി നടി ഉർഫി ജാവേദ് വീഡിയോ പുറത്തുവിട്ടത്. സംഭവം വ്യാജമാണെന്ന് കാട്ടി മുംബൈ പൊലീസ് നടിക്കെതിരെ കേസെടുത്തു. ഉർഫി ഉൾപ്പടെ 4 പേർക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തത്.

കഫേയിൽ ഇരിക്കുകയായിരുന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന രീതിയിലാണ് ഉർഫി വീഡിയോ ചിത്രീകരിച്ചത്. രണ്ട് വനിത പൊലീസ് ഉദ്യോ​ഗസ്ഥർ ഉർഫിയുടെ അടുത്തുചെന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനെന്ന് ഉർഫി ചോദിക്കുമ്പോൾ പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്‌ത്രം ധരിച്ചെത്തിയതിനാണെന്നാണ് വീഡിയോയിൽ പൊലീസുകാർ മറുപടി നൽകുന്നത്.

എന്നാൽ ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെയാണ് നടി ഉർഫി ജാവേദും രണ്ട് സ്‌ത്രീകളും ഒരു പുരുഷനും ഉൾപ്പടെയുള്ള സംഘം പൊലീസ് യൂണിഫോമും ഐഡന്‍റിറ്റിയും ഉപയോഗിച്ച് വ്യാജ റീലുകൾ നിർമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

READ ALSO:വ്യാജ അറസ്റ്റ് വീഡിയോയിലൂടെ മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തി; ഉർഫി ജാവേദിനെതിരെ കേസെടുത്തു

ABOUT THE AUTHOR

...view details