കേരളം

kerala

ETV Bharat / state

കൊവിഡ് രോഗികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്

കൊവിഡ് ബാധിതരായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച പൂനൂർ 19ൽ പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്‌സറി ഉടമയ്ക്കെതിരെയാണ് കേസ്.

case against shop owner  employed covid patients  കൊവിഡ് രോഗികൾ  migrant workers kerala  പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്‌സറി  balussery police  ഇതര സംസ്ഥാന തൊഴിലാളികൾ  kozikode covid
കൊവിഡ് രോഗികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്

By

Published : Jun 2, 2021, 7:26 PM IST

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്. പൂനൂർ 19ൽ പഴയേടത്ത് ഗാർഡൻ ആൻഡ് കാർഷിക നഴ്‌സറി ഉടമയ്‌ക്കെതിരെയാണ് നടപടി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് തൊഴിലാളികളോടും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.

Also Read:ബീച്ച് ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് ലൈൻ; മലബാർ ചേംബർ ധാരണ പത്രം കൈമാറി

എന്നാൽ ഈ നിർദേശം മറികടന്നാണ് ഉടമ തൊഴിലെടുപ്പിച്ചത്. ബാലുശ്ശേരി പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. കേസെടുത്തതിന് പുറമെ സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ മുഴുവൻ പേരോടും 17 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയാനും അധികൃതർ നിർദേശം നൽകി.

ABOUT THE AUTHOR

...view details