കോഴിക്കോട് :കുറ്റ്യാടികാവിലുംപാറ പഞ്ചായത്തിലെ ചുരം റോഡ് അഞ്ചാം വളവിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു (Car Catches Fire While Running). കോഴിക്കോടുകാരനായ സാലിഹിൻ്റെ നിസാൻ ടെറാനോ കാറിനാണ് ഇന്നലെ ഉച്ചയോടെ തീ പിടിച്ചത്. കാറിൻ്റെ എഞ്ചിൻ പൂർണമായും കത്തി നശിച്ചു (The engine of the car was completely burnt). യാത്രക്കാര്‍ സുരക്ഷിതരാണ്.
നാട്ടുകാരും യാത്രക്കാരും ചേർന്നാണ് തീ അണച്ചത്. കാറിൽ സഞ്ചരിച്ചവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നാദാപുരം ചേലക്കാട് നിന്ന് വന്ന അഗ്നിശമന സേനാ യൂണിറ്റ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. കാറിനകത്തെ ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് സൂചന.
അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫിസർമാരായ ജയപ്രകാശ്, വിനോദൻ ടി, സീനിയർ ഫയർ ആന്‍റ് റെസ്ക്യു ഓഫിസർ മുരളി എൻ, ഫയർ ആന്‍റ് റെസ്ക്യു ഓഫിസർ അനീഷ് എം, ജയേഷ് എം, നിഗേഷ് ഇ കെ, അജേഷ് ഡി മനോജ്, ശിഖിൽ ചന്ദ്രൻ, വൈഷ്‌ണവ് ജിത്ത് എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
also read:വെഞ്ഞാറമൂട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : വെഞ്ഞാറമ്മൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. സാൻട്രോ കാറിനാണ് കഴിഞ്ഞ ഫെബ്രുവരിയിൽ രാവിലെ എട്ടരയോടെ തീ പിടിച്ചത്. വെഞ്ഞാറമ്മൂട് ഭാഗത്ത് നിന്ന് ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം.
അപകടം നടക്കുമ്പോൾ കാറിൽ വെഞ്ഞാറമ്മൂട് സ്വദേശി മാത്രമായിരുന്നു ഉണ്ടായത്. അതിനാൽ ഉടൻ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഹനം തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു.