കേരളം

kerala

ETV Bharat / state

കാര്‍ അപകടത്തില്‍ ഒരാൾക്ക് പരിക്ക്

കാറോടിച്ചിരുന്ന ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്.

കാര്‍ മതിലിൽ ഇടിച്ചു

By

Published : Mar 20, 2019, 11:51 PM IST

പേരാമ്പ്ര എരവട്ടൂർ കനാൽ മുക്കിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. പേരാമ്പ്രയിൽ നിന്ന് ചെറുവണ്ണൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ നിർമാണം നടക്കുന്ന ഫുട്പാത്തിന് മുകളിലൂടെ സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ജിഷ്ണുവിനെ പേരാമ്പ്ര ആശുപത്രിയിൽ എത്തിച്ചു. നവീകരണ പ്രവർത്തനം നടന്നതോടെ ഈ പരിസരത്ത് വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.

ABOUT THE AUTHOR

...view details