കോഴിക്കോട്: കുന്ദമംഗലം പടനിലത്ത് വ്യവസായിയെ തട്ടികൊണ്ടുപോയതായി പരാതി. ആംമ്പർമ്മൽതൊടികയിൽ അബ്‌ദുൾ കരീമിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ജസ്‌നയാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുമ്പ് ആണ് ഭർത്താവിനെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. അന്നേദിവസം ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ നരിക്കുനി സ്വദേശിയെ സംശയമുണ്ടെന്ന് കാണിച്ചാണ് ജസ്‌നയുടെ പരാതി. അബ്‌ദുൾ കരീമിനെ കാണാതായ ദിവസം മുതൽ ഇയാളെയും കാണാനില്ലെന്ന് പോലീസ് പറയുന്നു.
കുന്ദമംഗലത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ; കാർ ഉപേക്ഷിച്ച നിലയിൽ - കുന്ദമംഗലം പൊലീസ്
ആംമ്പർമ്മൽതൊടികയിൽ അബ്‌ദുൾ കരീമിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ജസ്‌ന പരാതി നൽകി.
Also Read: ആർഎസ്എസ് കാര്യവാഹ് രാജേഷ് വധക്കേസിലെ പ്രതിക്ക് വെട്ടേറ്റു
അബ്‌ദുൾ കരീമിന്‍റെ കാർ ഇന്നലെ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. കാണാതായ അബ്‌ദുൾ കരീമും ഇയാളും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുള്ളതായി പൊലീസ് സംശയിക്കുന്നു. നേരത്ത ഇവർ രണ്ട് പേരും ഗൾഫിലായിരുന്നു. അവിടെ വെച്ച് ഇവർ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കൂടാതെ മൾട്ടി ലെവൽ മാർക്കറ്റിംഗ് ഭാഗമായി ബാംഗ്ലൂരിൽ ഇവർക്ക് കമ്പനി ഉള്ളതായും പറയപ്പെടുന്നു. 50 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാൽ ഇയാളെ വിട്ടുനൽകാം എന്ന ഫോൺ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചതായി പൊലീസ് അറിയിച്ചു.