കേരളം

kerala

By ETV Bharat Kerala Team

Published : Nov 22, 2023, 2:47 PM IST

ETV Bharat / state

ചേളന്നൂർ പാടത്ത് മത്സരം കൊഴുപ്പിച്ച് കാളപൂട്ട്...കാഴ്‌ചക്കാർക്ക് കൗതുകം

Kalapoottu the cattle race Kozhikode Chelannur: കോഴിക്കോടിന്‍റെ സമീപ ജില്ലകളില്‍ നിന്നായി 20 ജോഡി കാളകളാണ് മത്സരിക്കാന്‍ എത്തിയത്. കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചേളന്നൂരിലെ കാര്‍ഷിക കൂട്ടായ്‌മ മത്സരം സംഘടിപ്പിച്ചത്.

cattle race Kozhikode  Bull racing Chelannur Kozhikode  Kalapoottu the cattle race Kozhikode Chelannur  ചേളന്നൂരിലെ കാളപൂട്ട് മത്സരം  ചേളന്നൂരിലെ കാര്‍ഷിക കൂട്ടായ്‌മ  കാളപൂട്ട് മത്സരം
Kalapoottu the cattle race Kozhikode Chelannur

ആവേശമായി ചേളന്നൂരിലെ കാളപൂട്ട് മത്സരം

കോഴിക്കോട് : മൈലനും, പുല്ലനും, കരിമ്പനും, അരക്കനുമെല്ലാം ചെളി ചീറ്റി തെറിപ്പിച്ച് കുതിച്ചു പാഞ്ഞപ്പോൾ പോയ്‌ മറഞ്ഞ കാർഷിക സംസ്‌കാരത്തിന്‍റെ കാഴ്‌ച കാണാനെത്തിയവർക്ക് മറക്കാനാവാത്ത അനുഭവമായി. ചേളന്നൂരിൽ ആദ്യമായാണ് കാളപൂട്ട് മത്സരം സംഘടിപ്പിക്കുന്നതെങ്കിലും ഈ കാർഷിക കായിക വിനോദത്തെ ഇന്നും നെഞ്ചേറ്റുന്ന ഒരു തലമുറ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം (Bull racing Chelannur Kozhikode). കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നായി 20 ജോഡി കാളകളാണ് കോഴിക്കോട് ചേളന്നൂർ താമരമംഗലത്ത് താഴം കാളപൂട്ട് കണ്ടത്തിൽ മത്സരിക്കാനെത്തിയത്.

ഓരോ ജോഡി കാളകൾക്കും മൂന്ന് അവസരങ്ങള്‍, മരകോലു വച്ച് കാളകളുടെ കഴുത്തിൽ നുകം കെട്ടുന്നതോടെ പൂട്ടിക്കാരൻ കാളകളെ തെളിക്കും. പിന്നെ ചേറിനെ ചീറ്റി തെറിപ്പിച്ച് കാളകൾ കുതിച്ചു പായും (cattle race Kozhikode). വഴിതെറ്റാതെ ഏറ്റവും വേഗത്തിൽ എത്തുന്ന കാള ജോഡികൾക്കാണ് കാളപൂട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുക.

എത്ര ജോഡികള്‍ കളത്തില്‍ ഇറങ്ങിയാലും ആദ്യ അഞ്ച് സ്ഥാനക്കാർക്ക് മാത്രമാണ് സമ്മാനം. തനത് കൃഷികളെയും കാർഷിക സംസ്‌കാരത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ചേളന്നൂർ എട്ടെ നാലിലെ കാർഷിക കൂട്ടായ്‌മയാണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത് (Kalapoottu the cattle race Kozhikode Chelannur).

ABOUT THE AUTHOR

...view details