കോഴിക്കോട്: താമരശ്ശേരിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കാന്തപുരത്തിന്‍റെ ഉടമസ്ഥതയിലുള്ള താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടം. 15 പേരാണ് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.