കോഴിക്കോട് : ഇരുവഞ്ഞി പുഴയിലെ പതങ്കയത്തു സഹോദരങ്ങളായ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. മലപ്പുറം താനൂർ കാട്ടുങ്ങൽ വാസുദേവന്റെ മക്കളായ വിഷ്ണു (20), വിശാഖ് (18) എന്നിവരാണ് മരിച്ചത്. രാവിലെ 9.45 ഓടെയായിരുന്നു അപകടം.
ഇരുവഞ്ഞി പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
പുഴയിൽ മുങ്ങി താഴ്ന്ന ഇരുവരെയും സമീപത്ത് ഉണ്ടായിരുന്നവർ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇരുവഞ്ഞിപുഴ
പുഴയിൽ മുങ്ങി താഴ്ന്ന ഇരുവരെയും സമീപത്ത് ഉണ്ടായിരുന്നവർ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ കൂടെ മറ്റാരും ഇല്ലാത്തതിനാൽ ആദ്യം ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇവരുടെ വസ്ത്രം വെച്ച സ്ഥലത്തു നിന്നു മൊബൈൽ ഫോൺ ലഭിച്ചതോടെയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.