കോഴിക്കോട് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു - kozhikode
മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്.
കോഴിക്കോട് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. ഇയാള്‍ മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നു. മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊലീസ് റിമാന്‍റ് ചെയ്‌തു.