കോഴിക്കോട്: പൗരത്വ നിയമത്തിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ ബിജെപി ഇല്ലെന്ന് കുമ്മനം രാജശേഖരൻ. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലടക്കം അക്രമം നടത്തിയവർ വിദ്യാർഥികളല്ലെന്നും അദ്ദേഹം പറഞ്ഞു. നാടിനെ ശിഥിലമാക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് തെരുവിൽ ഇറങ്ങുന്നത്.
അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ ബിജെപിയില്ല: കുമ്മനം - അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ ബിജെപി ഇല്ല
പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ അരാജകവാദികളാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഭരണഘടനയെ തൊട്ട് സത്യം ചെയ്തവർ കേരളത്തിൽ അതിനെതിരായാണ് പ്രവർത്തിക്കുന്നത്.
അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ ബിജെപിയില്ല: കുമ്മനം
പൗരത്വ ഭേദഗതിയെ എതിർക്കുന്നവർ അരാജകവാദികളാണെന്നും കുമ്മനം പറഞ്ഞു. കേരളത്തിൽ ഭരണഘടനയെ തൊട്ടു സത്യം ചെയ്തവർ അതിനെതിരായാണ് പ്രവർത്തിക്കുന്നത്. അരാജകവാദികൾ ഒരുക്കിയ കുഴിയിൽ ഇരുപാർട്ടികളും വീണു. മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും 12 ചോദ്യങ്ങൾ ഉന്നയിച്ച് തുറന്ന കത്തെഴുതി. അതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. പൊതുവേദിയിൽ ജനങ്ങളോട് സംവദിക്കാൻ ബിജെപി തയ്യാറാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
TAGGED:
കുമ്മനം