കോഴിക്കോട്:കുന്ദമംഗലത്ത് ഇത്തവണ താമര വിരിയുമെന്ന അവകാശവാദവുമായി ബിജെപി സ്ഥാനാർഥി അഡ്വ.വി.കെ സജീവൻ. നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ കുന്ദമംഗലത്ത് നടപ്പാക്കിയിട്ടില്ലെന്നും വിജയിച്ചാൽ കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ച് വികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലത്ത് താമര വിരിയുമെന്ന് വി.കെ സജീവന്
നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ കുന്ദമംഗലത്ത് നടപ്പാക്കിയിട്ടില്ലെന്നും ജയിച്ചാൽ കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ച് വികസനം സാധ്യമാക്കുമെന്നും വി കെ സജീവന്.
കുന്ദമംഗലത്ത് ഇത്തവണ താമര വിരിയുമെന്ന് ബിജെപി സ്ഥാനാർഥി
എൽഡിഎഫ് സ്വതന്ത്രനായി പി.ടി.എ.റഹീമും യുഡിഎഫ് സ്വതന്ത്രനായി ദിനേശ് പെരുമണ്ണയുമാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനായ വി.കെ.സജീവൻ, എബിവിപിയുടെ യൂണിറ്റ് സെക്രട്ടറി സ്ഥാനം മുതൽ സംസ്ഥാന സമിതി അംഗം വരെയുള്ള ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ സി.കെ.പത്മനാഭൻ മത്സരിച്ച കുന്ദമംഗലം ബിജെപി ശ്രദ്ധയൂന്നുന്ന മണ്ഡലങ്ങളിലൊന്നാണ്.