തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല വിഷയം പരാമർശിക്കരുതെന്ന ഉത്തരവിനെ മറികടന്ന് സംഘപരിവാർ സംഘടനകൾ രംഗത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന എൻഡിഎയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ശബരിമല വിഷയം ചർച്ചയാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞതിന് പിന്നാലെയാണ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാൻ സംഘപരിവാര്‍ - ബിജെപി
ശബരിമലയിലെ പൊലീസ് നടപടികള്‍ ചൂണ്ടിക്കാട്ടിയുള്ള നോട്ടീസുകള്‍ വീടുകള്‍ തോറും വിതരണം ചെയ്യും.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാൻ സംഘപരിവാര്‍
ശബരിമലയിലെ പൊലീസ് നടപടികൾ ചൂണ്ടിക്കാട്ടിയുള്ള നോട്ടീസുകള്‍ വീടുകള്‍ തോറും വിതരണം ചെയ്ത് വിഷയം സജീവമാക്കാനാണ് സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത്. ഭക്തർക്കെതിരെ സ്വീകരിച്ച നടപടികൾ നോട്ടീസിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. വീടുകൾ കയറി ഇറങ്ങുന്ന സ്‌ക്വാഡുകൾ വിഷയം ഗൗരവത്തോടെ ജനങ്ങളെ ധരിപ്പിക്കുന്നുണ്ട്. ബിജെപിയുടെ പേര് എടുത്തുപറയാതെ സംഘപരിവാർ സംഘടനകൾ നടത്തുന്ന പ്രചാരണം മലബാറിൽ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഘടകം.
Last Updated : Apr 14, 2019, 6:44 PM IST