കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിൽ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. പാലോളിമുക്ക് മുസ്ലിം ലീഗ് ശാഖ ഭാരവാഹി കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെയാണ് (31) അറസ്റ്റ് ചെയ്‌തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുരാജിനെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ്.
ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ - ബാലുശ്ശേരിയിയെ ആള്‍ക്കൂട്ട ആക്രമണക്കേസ്
കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെയാണ് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 11ആയി.
ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ
മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂണ്‍ 23ന് അര്‍ധരാത്രിയിലാണ് ജിഷ്‌ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം മര്‍ദനത്തിനിരയാക്കിയശേഷം സമീപത്തെ തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്.