കേരളം

kerala

ETV Bharat / state

'അവർക്ക് സൗഖ്യം': ഇന്ത്യയിൽ ആദ്യം, ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

മൂന്ന് വർഷമായി ഒന്നിച്ചു ജീവിക്കുന്ന ട്രാൻസ് ദമ്പതികളായ സിയ പവലിനും സഹദിനുമാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ജെൻഡർ തൽക്കാലം പുറം ലോകത്തോട് പറയുന്നില്ലെന്നും സിയ പവൽ പറഞ്ഞു.

trans delivery  baby was born to a transgender couple  ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു  സിയ പവൽ  സഹദ്  സഹദും സിയ പവലും  കേരള വാർത്തകൾ  മലയാളം വാർത്തകൾ  transgender couple child  kerala news  malayalam news  Sahad and Sia Powell  Sahad and Sia Powell child  ട്രാൻസ്‌ജെൻഡർ ദമ്പതികൾ
ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

By

Published : Feb 8, 2023, 12:39 PM IST

കോഴിക്കോട്: ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ മെഡിക്കൽ കോളജില്‍ ശസ്ത്രക്രിയയിലൂടെയാണ് ജനനം നടന്നത്. മാർച്ച് നാലിനാണ് പ്രസവ തിയതി കണക്കാക്കിയിരുന്നെങ്കിലും ഡോക്‌ടർ ശസ്‌ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ജെൻഡർ തൽക്കാലം പുറം ലോകത്തോട് പറയുന്നില്ലെന്നും സിയ പവൽ പറഞ്ഞു. ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ ആദ്യത്തെ സംഭവമാണിത്. കോഴിക്കോട് ഉമ്മളത്തൂർ സ്വദേശികളായ സഹദും സിയയുമാണ് ആ ട്രാൻസ് ദമ്പതികൾ.

കഴിഞ്ഞ മൂന്ന് വർഷമായി സഹദും സിയയും ഒരുമിച്ചാണ് ജീവിക്കുന്നത്. തങ്ങളുടെ ജീവിതം മറ്റ് ട്രാൻസ്‌ജെൻഡർമാരിൽ നിന്ന് വ്യത്യസ്‌തമാകണമെന്ന് ആഗ്രഹിച്ചതോടെ ഒരു കുട്ടി വേണമെന്ന് ചിന്തിച്ചു. പരിവർത്തന പ്രക്രിയയുടെ ഭാഗമായി, ഇരുവരും ഹോർമോൺ തെറാപ്പിക്ക് വിധേയരായി. കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെങ്കിലും ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കിയിരിക്കുകയാണ്.

ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്‍റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്‌തു. ഗർഭപാത്രം നീക്കാനുള്ള ശസ്‌ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം വന്നത്. ക്ലാസിക്കൽ നൃത്താധ്യാപികയായ സിയയാവട്ടെ ട്രാൻസ് സ്‌ത്രീയാവാനുള്ള ശസ്‌ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്‍റായിരുന്നു സഹദ്. കുട്ടികളെ ‍ഡാൻസ് പഠിപ്പിച്ച് കിട്ടുന്ന വരുമാനമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. സഹദ് ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇരുവരും സന്തോഷത്തിലായി. ആദ്യത്തെ മൂന്ന് മാസം സഹദിന് വലിയ ശാരീരിക ബുദ്ധമുട്ടുകൾ ഉണ്ടായിരുന്നു. ഛർദ്ദി കൊണ്ട് ക്ഷീണിച്ച് തളർന്നു. പിന്നീട് മാറ്റം വന്നു.

കുഞ്ഞിന്‍റെ അനക്കമൊക്കെ കണ്ണു നിറയിച്ചു. ഗർഭം ധരിച്ചതോടെ സഹദിന് ജോലിക്ക് പോകുന്നത് നിർത്തി. തൻ്റെ ഗുരുവായ നടക്കാവ് ഓം സ്‌കൂൾ ഓഫ് ഡാൻസിലെ ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്‍റണിയുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. സർക്കാരിൽനിന്നോ ട്രാൻസ് കമ്മ്യൂണിറ്റിയിൽനിന്നോ സഹായം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.

അതിനായി നിവേദനം നൽകുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണിപ്പോൾ. മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പിനും സഹായമഭ്യർഥിച്ചുള്ള നിവേദനം നൽകിയിട്ടുണ്ട്. കുഞ്ഞ് വളർന്ന് വരുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന കളിയാക്കലുകളെ കുറിച്ച് ആകുലതകളുണ്ട്. എന്നാൽ കുഞ്ഞ് തങ്ങളെ മനസിലാക്കി ഒപ്പം നിൽക്കുമെന്ന് തന്നെയാണ് വിശ്വാസം. ഈ സമൂഹത്തിൽ തലയുയർത്തി തന്നെ ഞങ്ങളുടെ കുഞ്ഞ് ജീവിക്കണമെന്നും സിയ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details