കേരളം

kerala

ETV Bharat / state

വയോധികയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ

കോഴിക്കോട് ചേവരമ്പലത്ത് താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി ചെറുപറമ്പ് സ്വദേശി മുജീബ് റഹ്മാനാണ് (45) പിടിയിലായത്.

കോഴിക്കോട്  മുക്കം  ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിച്ചു  Auto driver  elderly woman  Raped
വയോധികയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ

By

Published : Jul 18, 2020, 3:44 PM IST

കോഴിക്കോട്: മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ചേവരമ്പലത്ത് താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി ചെറുപറമ്പ് സ്വദേശി മുജീബ് റഹ്മാനാണ് (45) പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുജീബ് പൊലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിലാണ് ഓമശേരിയില്‍ വെച്ച് പിടിയിലായത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുമ്പ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കി വിശദ അന്വേഷണം നടത്തുകയായിരുന്നുവെന്ന് റൂറല്‍ എസ്.പി ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വയോധികയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ

ജൂലൈ രണ്ടാം തീയതി രാവിലെയാണ് സംഭവം. പ്രതിയുടെ ഓട്ടോയില്‍ കയറിയ വയോധികയെ അക്രമിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുകയുമായിരുന്നു. സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി പതിനാറിലേറെ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details