കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാർക്ക് നേരെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അശോകനടക്കം കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതിയെ പിടികൂടാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം; നാല് പൊലീസുകാർക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു
പ്രതിയെ പിടികൂടാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം; നാല് പൊലീസുകാർക്ക് പരിക്ക്
എസ് ഐ വിനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു.
Last Updated : Feb 15, 2021, 1:12 PM IST